"അയ്യേ!" എന്റെ ആരാധന കാത്തിരിക്കുന്ന ദൈവം!
ത ന്നെ ആരാധിക്കാനായി, തന്നെ മാത്രം ആരാധിക്കാനായി എന്നോടാവശ്യപ്പെടുന്ന ദൈവം ഒരു വിലകുറഞ്ഞ ദൈവമല്ലേ എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്റെ ആരാധനയും സ്തുതിപാടലുകളും ലഭിക്കാനായി കാത്തിരിക്കുന്ന ദൈവത്തിന്റെ ചിത്രം "അയ്യേ!" എന്ന ചിന്തയാണ് എന്റെ മനസിലേക്കു കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ദൈവാരാധനയുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കാന്‍ തുടങ്ങിയപ്പോഴാണു ഞാന്‍ അത്ഭുതപ്പെട്ടു പോയത്. ത്രിത്വമെന്ന കൂട്ടായ്മയായിരിക്കുന്ന പരിപൂര്‍ണനായ ദൈവം, തന്റെ ആ സ്‌നേഹക്കൂട്ടായ്മയില്‍ പങ്കുചേരാനായി എന്നെ സൃഷ്ടിച്ചു. ഒന്നിനും കുറവില്ലാത്ത, ഒന്നും ആവശ്യമില്ലാത്ത ദൈവം എന്നോടുള്ള സ്‌നേഹത്താല്‍ മാത്രം എന്നെ സൃഷ്ടിച്ചു. (സ്‌നേഹിക്കപ്പെടാനായി ഞാനുണ്ടായതു ദൈവത്തിന് എന്നോടുള്ള സ്‌നേഹത്താലാണ്: ഒരു തത്വശാസ്ത്ര പ്രഹേളിക) അതായത് ദൈവത്തിന്റെ സ്‌നേഹജീവിതത്തില്‍ പങ്കുചേരാനായി സൃഷ്ടിക്കപ്പെട്ടവനാണു ഞാന്‍. അതിനാല്‍ ഞാന്‍ ഞാനായിരിക്കുന്നതു ദൈവോന്മുഖനായിരിക്കുമ്പോളാണ്. ഉദാഹരണത്തിന്, ഒരു വിളക്കു തെളിയുമ്പോഴാണ് അതു യഥാര്‍ത്ഥത്തില്‍ വിളക്കാകുന്നത്, കാരണം അതിനായാണു വിളക്കു നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിലേക്കായി സൃഷ്ടിക്കപ്പ...