Posts

Showing posts with the label സമയം

ഈശോയും ഞാനും സമകാലികരാണ്

Image
ഈ ശോ ജീവിച്ചിരുന്നകാലത്ത് അവന്റെ കൂടെ ജീവിക്കാന്‍ സാധിച്ചവരുടെ ഭാഗ്യത്തെ പറ്റി ചിന്തിച്ചിട്ടുണ്ട്. എനിക്കാ ഭാഗ്യം ലഭിച്ചില്ലല്ലോ എന്നോര്‍ത്തു പരിതപിച്ചിട്ടുണ്ട്. എന്നാല്‍  വി. കുര്‍ബാനയെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോഴാണ് അവരേക്കാള്‍ എത്രയോ വലിയ ഭാഗ്യമാണ് എനിക്കു ലഭിച്ചിരിക്കുന്നതെന്നു മനസിലാകുന്നത്. ഈശോയുടെ ഭൗമികജീവിതമാകുന്ന മിശിഹാരഹസ്യത്തെയാണ്, പ്രത്യേകിച്ചു പെസഹാരഹസ്യത്തെയാണ് വി. കുര്‍ബാനയില്‍ ആഘോഷിക്കുന്നത്. ഈ പെസഹാരഹസ്യം യഥാര്‍ത്ഥത്തില്‍ സമയത്തിനതീതമാണ്. അതിനാലാണ് ഈശോയുടെ കുരിശിലെ ബലിയെ എന്നേക്കുമുള്ള ഏകബലി എന്നു പറയുന്നത്. ഈ ഏകബലി തന്നെയാണു വി. കുര്‍ബാന. സ്വന്തം ശരീരവും രക്തവും അര്‍പ്പിച്ചു കാല്‍വരിയില്‍ ഈശോ ബലിയായി. അവന്‍തന്നെ അന്ത്യത്താഴത്തില്‍ അപ്പവും വീഞ്ഞും സ്വശരീരരക്തങ്ങളാക്കി നിത്യപിതാവിനു ബലിയര്‍പ്പിച്ചു. കാല്‍വരിയിലെ ആ രക്തബലിയും, അന്ത്യത്താഴത്തിലെ രക്തരഹിത ബലിയും, വി. കുര്‍ബാനയെന്ന ബലിയും ഈശോയുടെ സമയാതീതമായ ഏകബലിതന്നെ. സഭയോടൊപ്പം വി. കുര്‍ബാന ആഘോഷിക്കുമ്പോള്‍ ഈശോയുടെ ജീവിതത്തില്‍, അവിടുത്തെ ബലിയില്‍ ഞാനും പങ്കുചേരുന്നു. കാരണം, എന്തൊക്കെ നടന്നു എന്നതിന്റെ വെറുമൊരനുസ്മ...