എനിക്കിതു സാധിക്കുമോ?

വസാന നാളുകളില്‍ വി. അമ്മത്രേസ്യ ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ പുസ്തകത്തില്‍ അടയാളം വയ്ക്കാനുപയോഗിച്ചിരുന്ന കടലാസു തുണ്ടില്‍ അവള്‍ കുറിച്ചിട്ടിരുന്ന വാക്കുകളാണു താഴെ ചേര്‍ത്തിരിക്കുന്നത്. അവളുടെ ആത്മീയതയുടെ ആഴം ഞാനിതില്‍ കാണുന്നു. ജീവിതാന്ത്യം വരെയും ദൈവം മാത്രം മതി എന്നു പറയാന്‍ എനിക്കു സാധിക്കുമോ?

"ഒന്നും നിന്റെ സമാധാനം കെടുത്താതിരിക്കട്ടെ,
ഒന്നും നിനക്കു ഞെട്ടലുണ്ടാക്കാതിരിക്കട്ടെ.
എല്ലാം കടന്നു പോകുന്നു;
ദൈവത്തിനു മാത്രം മാറ്റമില്ല.
ക്ഷമ, തേടുന്നതൊക്കെ നേടുന്നു.
ദൈവം സ്വന്തമായുള്ളവന് ഒന്നും ഇല്ലാതില്ല:
ദൈവം മാത്രം മതി."