
എന്നെ അനന്തമായി സ്നേഹിക്കുന്ന ദൈവത്തില്‍ ചെന്നുചേരാന്‍ എന്റെ ഹൃദയം തുടിക്കുന്നു. അതിനായി എനിക്കു വിശുദ്ധനായേ പറ്റൂ. കാരണം, അശുദ്ധമായതൊന്നും വിശുദ്ധിതന്നെയായ ദൈവത്തില്‍ എത്തിച്ചേരുന്നില്ല. എന്നാല്‍, മാമ്മോദീസായില്‍ ലഭിച്ച വിശുദ്ധി, അശുദ്ധമായ പ്രവൃത്തികളാല്‍ ഞാന്‍ നഷ്ടപ്പെടുത്തി. എങ്കിലും, ആര്‍ക്കും അളക്കാനാകാത്ത ദൈവത്തിന്റെ സ്നേഹം എന്നെ കൈവെടിഞ്ഞില്ല. എന്റെ ബലഹീനതയറിയുന്ന ദൈവം എനിക്കു തിരിച്ചുവരാനും, യാത്ര തുടരാനും, ഒടുവില്‍ അവിടുത്തോടു ചേരാനും എനിക്കായി വലിയ കാര്യങ്ങള്‍ സജ്ജമാക്കി വച്ചിരിക്കുന്നു. അവയെല്ലാം, അവിടുന്നു സ്ഥാപിച്ച സഭയില്‍ ഞാന്‍ കണ്ടെത്തുന്നു. ഞാന്‍ ഒറ്റയ്ക്കല്ല; കാരണം, എന്റെ യാത്ര ആ സഭയിലാണ്. ഈ ബ്ലോഗിലെ പോസ്റ്റുകളെയെല്ലാം അഞ്ചു വിഭാഗങ്ങളായാണു തിരിക്കുന്നത്. ഓരോന്നിലും ക്ലിക്ക് ചെയ്താൽ ആ വിഭാഗത്തിൽ ഇതുവരെ ചേര്‍ത്തിരിക്കുന്ന പോസ്റ്റുകൾ കാണാം. ഒരു പ്രത്യേക വിഷയത്തെകുറിച്ചു സൂചിപ്പിച്ചിട്ടുള്ള എല്ലാ പോസ്റ്റുകളും കാണാൻ (INDEX) ഇവിടെ ക്ലിക്ക് ചെയ്യുക . ഏറ്റവും പുതിയ പോസ്റ്റുകൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക .