വിശ്വാസം

ന്റെ വിശ്വാസം മുഴുവന്‍ അടിസ്ഥാനമിട്ടിരിക്കുന്നത് ഈശോ എന്ന വ്യക്തിയുടെ ഉത്ഥാനത്തിലാണ്. അത് എനിക്കൊരു കേട്ടറിവാണ്. അവന്റെ ശിഷ്യന്മാര്‍ സ്വന്തം ജീവന്‍കൊടുത്തു തലമുറകളിലേക്കു പകര്‍ന്ന സത്യം, എന്റെ മാതാപിതാക്കളില്‍ നിന്നും ഞാന്‍ കേട്ടറിഞ്ഞു. ഈ ഉത്ഥാനത്തിന്റെ ചരിത്രം ആദ്യമായിപ്പറഞ്ഞവര്‍, അവരുടെ രക്തംകൊണ്ടു അതു സ്ഥിരീകരിച്ചതിനാല്‍ അതെനിക്കൊരു കെട്ടുകഥയല്ല; എന്നേക്കാളും ഞാന്‍ വിശ്വസിക്കുന്ന ഒരു സത്യമാണ്.

വിലമതിക്കാനാവാത്ത ഈ വിശ്വാസം എനിക്കു കൈമാറിത്തന്ന ഉത്ഥിതന്റെ സഭയുടെ വിശ്വാസനിക്ഷേപത്തില്‍ നിന്നുമാണ് എന്റെ ദൈവത്തെ കുറിച്ചും, എന്നെ കുറിച്ചുതന്നെയുമുള്ള സത്യങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നത്. ഈ സത്യങ്ങളാണ് എന്നെ വിശുദ്ധിയിലേക്കു നയിക്കുന്നത്.

പോസ്റ്റുകൾ

ഉത്ഥിതനായ ഈശോയാണ് എന്റെ വിശ്വാസത്തിന്റെ ആണിക്കല്ല്. ആ കല്ല് ഉറച്ചിരിക്കുന്നതുകൊണ്ടാണ്...
തുടർന്നു വായിക്കുക »


രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്, എനിക്ക് ഒരു പരിചയവുമില്ലാത്ത സ്ഥലത്തു ജീവിച്ചിരുന്ന......


ദൈവം ഒന്നായിരിക്കുമ്പോള്‍ തന്നെ അതില്‍ മൂന്നു വ്യക്തികളുണ്ടെന്നുള്ളത് എല്ലാവരെയും പോലെത്തന്നെ എനിക്കും......


ദൈവം ദൈവത്തിനു തന്നെ നല്കിയ പേരാണു "ആയിരിക്കുന്നവന്‍". പഴയനിയമത്തില്‍ മോശയോടാണു ദൈവം ഈ പേരു വെളിപ്പെടുത്തിയത്. എന്താണു......